Asianet News MalayalamAsianet News Malayalam

തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ കോൺഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധത്തിന്

വർഷം മുഴുവൻ ഖനനം നടത്താൻ കെഎംഎംഎല്ലിന് അനുമതി നൽകിയുള്ള തീരുമാനമാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്. 

congress to organise statewide protest against black sand mining in Thottappally Alappuzha
Author
First Published Aug 17, 2024, 7:49 AM IST | Last Updated Aug 17, 2024, 7:49 AM IST

ആലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്. ഖനന ഭൂമിയിൽ സമര പ്രഖ്യാപന പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വരുന്ന 30ന് മുമ്പ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരെ പങ്കെടുപ്പിച്ച് മണൽ ലോറികൾ തടയാനാണ് നീക്കം.

2018 ലെ പ്രളയത്തിന് ശേഷം കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാൻ എന്ന പേരിലാണ് തോട്ടപ്പള്ളിയിലെ മണൽ നീക്കം സർക്കാർ ആരംഭിച്ചത്. എന്നാൽ വർഷം മുഴുവൻ ഖനനം നടത്താൻ കെഎംഎംഎല്ലിന് അനുമതി നൽകിയുള്ള തീരുമാനമാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്. തൊട്ടപ്പള്ളിയിലെ മണലെടുപ്പിന് എതിരെ അതിശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ ആണ് കോൺഗ്രസ് നീക്കം. 

ഖനന വിരുദ്ധ സമതിയോടൊപ്പം ചേർന്നാണ് സമര പരിപാടികൾ നടത്തുക. പൊ​ഴി​മു​റി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ മ​ണ​ൽ ക​ട​ത്തു​മൂ​ലം വ​ലി​യ​തോ​തി​ലു​ള്ള തീ​ര​ശോ​ഷ​ണമാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. ദുരന്ത നിവാരണത്തിന്റെ മറവിൽ കെ.എം.ആർ.എല്ലിന് വേണ്ടി കോടികൾ വിലമതിക്കുന്ന കരിമണൽ കടത്താണ് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് ആരോപണം. 

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയും കരിമണൽ കർത്തയുമായുള്ള പണമിടപാടുകൾ അടക്കം പുറത്തുവന്നതും ശക്തമായ രഷ്ട്രീയ ആയുധമായി കോൺഗ്രസ് ഉയർത്തിക്കൊണ്ടു വരുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കടലാക്രമണ ഭീഷണി രൂക്ഷമായ മേഖലയിലെ ജനകീയ വികാരം കൂടി കോണ്ഗ്രസ് കൂട്ടുപിടിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios