Asianet News MalayalamAsianet News Malayalam

സെമി കേഡർ സ്വഭാവത്തിലാകാൻ കോൺഗ്രസ്; സി യു സികളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് പാലക്കാട്

പ്രവർത്തകരെ കണ്ടെത്തി പരിശീലനം നല്‍കി പാര്‍ട്ടിയെ കൂടുതൽ പ്രവർത്തന സജ്ജമാക്കുക എന്നാണ് സിയുസികള്‍ കൊണ്ട് ലക്ഷ്യമിടുന്നത്

congress unit committees form today, kpcc president k sudhakaran will inaugurate
Author
Palakkad, First Published Sep 30, 2021, 12:54 AM IST

പാലക്കാട്: സെമി കേഡര്‍ സ്വാഭാവത്തിലേക്കുള്ള ചുവടുമാറ്റത്തിന് കോൺഗ്രസ് (Congress) തുടക്കമിടുന്നു. കെ പി സി സി അധ്യക്ഷനായെത്തിയ (kpcc president) കെ സുധാകരനാണ് (K Sudhakaran) സെമി കേഡര്‍ സ്വാഭാവത്തിലേക്ക് കോൺഗ്രസ് പാ‍ർട്ടി മാറണമെന്ന തീരുമാനത്തിലേക്ക് നയിച്ചത്. കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ (Congress Unit Committee) സംസ്ഥാന തല ഉദ്ഘാടനം ഇന്ന് പാലക്കാട് (Palakkad) കരിമ്പുഴയിലെ അറ്റാശ്ശേരിയില്‍ രാവിലെ 9 മണിക്ക് നിർവ്വഹിക്കുന്നതും സുധാകരൻ തന്നെയാണ്.

പ്രവർത്തകരെ കണ്ടെത്തി പരിശീലനം നല്‍കി പാര്‍ട്ടിയെ കൂടുതൽ പ്രവർത്തന സജ്ജമാക്കുക എന്നാണ് സിയുസികള്‍(CUC) കൊണ്ട് ലക്ഷ്യമിടുന്നത്. എല്ലാ ജില്ലകളിലും സിയുസികളുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. കോണ്‍ഗ്രസ് ജന്മദിനമായ ഡിസംബര്‍ 28ന് ഒന്നേകാല്‍ ലക്ഷം സിയുസികള്‍ തുടങ്ങുക എന്നതാണ് പാര്‍ട്ടി ലക്ഷ്യം.

സെമികേഡർ മോഡലിൽ കോഴിക്കോട് ഡിസിസി നേതൃയോഗം

അതിനിടെ കെപിസിസി പുന:സംഘടന ഒക്ടോബർ പത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. എട്ടിന് കെ സുധാകരനും വിഡി സതീശനും (VD Satheesan) ദില്ലിക്ക് പോകും. ഒൻപത്, പത്ത് ദിവസങ്ങളിൽ ഹൈക്കമാൻ‍ഡുമായി(Congress High Command) ചർച്ച നടത്തും. എ-ഐ ഗ്രൂപ്പുകൾ നൽകിയ പേരുകൾ പരിഗണിച്ചാകും പട്ടിക തയ്യാറാക്കുക.

കെപിസിസി പുന:സംഘടന ഒക്ടോബർ പത്തിനകം; എട്ടിന് നേതാക്കൾ ദില്ലിക്ക്

ദില്ലി യാത്രക്ക് മുമ്പ് സതീശനും സുധാകരനും സംസ്ഥാനത്ത് ചർച്ച നടത്തും. പല മുതിർന്ന നേതാക്കളും പരാതി ഉന്നയിച്ച സാഹചര്യത്തിൽ എ-ഐ ഗ്രൂപ്പുകളുടെ ആവശ്യം കൂടി പരിഗണിക്കും. ഹൈക്കമാൻഡ് നിർദ്ദേശവും എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോകണമെന്നതാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ആവശ്യമായ ച‍ർച്ചകൾ ഉണ്ടാകും.

Follow Us:
Download App:
  • android
  • ios