Asianet News MalayalamAsianet News Malayalam

പ്രേമചന്ദ്രന്‍റെ വാഹനജാഥയ്ക്കിടെ സംഘര്‍ഷം: രണ്ട് പേര്‍ക്ക് വെട്ടേറ്റു

സംഘർഷത്തിൽ എം.പിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർക്കു വെട്ടേറ്റു

Congress workers attacked by citu persons in kollam
Author
Kollam, First Published Jun 2, 2019, 7:50 PM IST


കൊല്ലം: യുഡിഎഫ് നേതാവും നിയുക്ത എംപിയുമായ എന്‍കെ പ്രേമചന്ദ്രന്‍റെ സ്വീകരണപരിപാടിക്കിടെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടതായി പരാതി. കൊല്ലം പാരിപ്പള്ളിയിലും മുക്കടയിലുമാണ് സംഘര്‍ഷമുണ്ടായത്. 

പരവൂരിൽ നഗരസഭയിലെ സ്വീകരണ പരിപാടി കഴിഞ്ഞു പൂതക്കുളം പഞ്ചായത്തിലേക്കു എംപിയും സംഘവും പോകുന്നതിനിടെ സി.ഐ.ടി.യു പ്രവർത്തകർ പ്രേമചന്ദ്രന്‍റെ വാഹനം തടയുകയായിരുന്നു. തുടർന്ന് നടന്ന സംഘർഷത്തിൽ എം.പിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർക്കു വെട്ടേറ്റു. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സിപിഎം  പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ‌അക്രമത്തിൽ പ്രതിഷേധിച്ച് എം.പിയുടെ നേതൃത്വത്തിൽ പരവൂർ–പാരിപ്പള്ളി റോഡ് ഉപരോധിച്ചു.
 

Follow Us:
Download App:
  • android
  • ios