നിരവധി കേസുകളിൽ പ്രതിയായ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. തലസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ കേസുകളുള്ള അയിലം വിഷ്ണുവി (30) നെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്
തിരുവനന്തപുരം: നിരവധി കേസുകളിൽ പ്രതിയായ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. തലസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ കേസുകളുള്ള അയിലം വിഷ്ണുവി (30) നെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്. ആറ്റിങ്ങൽ, കിളിമാനൂർ, മംഗലപുരം, കടയ്ക്കൽ എന്നീ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം, സ്നാച്ചിംഗ്, മോഷണം, റോബറി തുടങ്ങിയ കേസിലെ പ്രതിയെയാണ് കിളിമാനൂർ പൊലീസ് എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്തുള്ള വനപ്രദേശത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങൽ, കടക്കൽ സ്റ്റേഷനുകളിലെ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങി നടന്ന പ്രതി കോടതിയിൽ ഹാജരാകാതെ നടക്കുകയും കഴിഞ്ഞവർഷം നവംബർ മാസത്തിൽ മറ്റൊരാളോടൊപ്പം കിളിമാനൂർ ജംഗ്ഷനിൽ നിന്നും ബൈക്ക് മോഷ്ടിച്ച് എടുക്കുകയും ആ ബൈക്കിൽ മംഗലാപുരം സ്റ്റേഷൻ പരിധിയിൽ മോഷണം പിടിച്ചുപറി നടത്തുകയും ചെയ്തിരുന്നു . തുടർന്ന് കിളിമാനൂർ സ്റ്റേഷൻ പരിധിയിലെ വായോധികയുടെ പക്കൽ നിന്നും പണവും മൊബൈൽ ഫോണും തട്ടിയെടുത്തു ഒളിവിൽ പോയ പ്രതിയെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്.


