എൽദോസ് കുന്നപ്പിള്ളി എം എൽ എക്കൊപ്പം നിൽക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തരാണ് മർദ്ദിച്ചതെന്ന് സാദിഖ് അമ്പാടൻ പറഞ്ഞു. 

കൊച്ചി: എൽദോസ് കുന്നപ്പിള്ളി എം എൽ എയെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് വാട്സാപ്പ് പോസ്റ്റിട്ടതിന്‍റെ പേരിൽ മർദ്ദിച്ചെന്ന് കോൺഗ്രസ് പ്രവർത്തകരുടെ പരാതി. കോൺഗ്രസ് പെരുമ്പാവൂർ മണ്ഡലം വൈസ് പ്രസിഡന്‍റ് സാദിഖ് അമ്പാടൻ, പെരുമ്പാവൂർ ബ്ലോക്ക് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ഷെഫീഖ് എന്നിവർ പെരുമ്പാവൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എൽദോസ് കുന്നപ്പിള്ളി എം എൽ എക്കൊപ്പം നിൽക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തരാണ് മർദ്ദിച്ചതെന്ന് സാദിഖ് അമ്പാടൻ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred