പരിക്ഷ എഴുതാത്ത ആൾ എങ്ങിനെ ജയിച്ചു എന്നത് അന്വേഷിക്കണം.വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വിവാദത്തില്‍ കമ്യൂണിസ്റ്റ് പാർട്ടിക്ക് ആരേയും സംരക്ഷിക്കേണ്ട കാര്യമില്ലെന്നും സംസ്ഥാന സെക്രട്ടറി

പാലക്കാട്: എസ്എഫ്ഐക്കെതിരായ പുതിയ വിവാദത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ രംഗത്ത്. എസ്.എഫ്.ഐക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നു.വിഷയത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണം.പരിക്ഷ എഴുതാത്ത ആൾ എങ്ങിനെ ജയിച്ചു എന്നത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മഹാരാജാസ് കോളേജില്‍ പരീക്ഷ എഴുതിയില്ലെങ്കിലും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റില്‍ പാസായെന്ന് രേഖപ്പെടുത്തിയിരുന്നു.വിവാദമായതിനെ തുടര്‍ന്ന് മാര്‍ക്ക് ലിസ്റ്റില്‍ തിരുത്ത് വരുത്തി പ്രസിദ്ധീകരിച്ചിരുന്നു.

എസ്എഫ്ഐ നേതാവ് കെ. വിദ്യ മഹാരാജാസ് കോളേജിലെ വ്യാജ പ്രവൃത്തി പരിചയരേഖ ഹാജാരക്കി അട്ടപ്പാടി കോളേജില്‍ ജോലിക്ക് ശ്രമിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നടക്കട്ടെയെന്നും എംവിഗോവിന്ദന്‍ പറഞ്ഞു.വിഷയത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ആരേയും സംരക്ഷിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖ; വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

അതേ സമയം കാട്ടാക്കട കൊളജിലെ ആൾമാറാട്ട കേസില്‍ എസ്എഫ്ഐ നേതാവ് വിശാവിനെ ഇതേ അറസ്റ്റ് ചെയ്തില്ല . വിശാഖ് ഒളിവിലെന്ന് കാട്ടാക്കS പൊലിസ് വ്യക്തമാക്കി.അന്വേഷണം മെല്ലെ പോകുന്നതിനിടെ ഒന്നാം പ്രതി മുൻ പ്രിൻസിപ്പൽ ജി.ജെ ഷൈജു മുൻകൂർ ജാമ്യം തേടി .ഷൈജുവിന്‍റെ അറസ്റ്റ് വെള്ളിയാഴ്ച വരെ കോടതി തടഞ്ഞിരിക്കുകയാണ്

മഹാരാജാസ് കോളേജ് വ്യാജരേഖ കേസ്: പ്രതി വിദ്യ യുവ എഴുത്തുകാരിൽ പ്രധാനി, സജീവ എസ്എഫ്ഐ പ്രവർത്തക