'കേരളവർമ്മയിലെ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അട്ടിമറിച്ചതിന് പിന്നിൽ മന്ത്രിമാരുടെ ഗൂഢാലോചന'; കെഎസ്‍യു
മന്ത്രി ആർ ബിന്ദുവും കെ രാധാകൃഷ്ണനും ഇടപെട്ടെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എംജെ യദുകൃഷ്ണൻ ആരോപിച്ചു. മുപ്പതിനായിരം രൂപയുടെ കണ്ണട വെച്ചിട്ടും ആർ ബിന്ദുവിനു ജനാധിപത്യ കാഴ്ചയില്ലെന്നും കെഎസ്‍യു പറയുന്നു.

തിരുവനന്തപുരം: കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അട്ടിമറിച്ചതിന് പിന്നിൽ മന്ത്രിമാരുടെ ഗൂഢാലോചനയുണ്ടെന്ന് കെഎസ്‍യു. മന്ത്രി ആർ ബിന്ദുവും കെ രാധാകൃഷ്ണനും ഇടപെട്ടെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എംജെ യദുകൃഷ്ണൻ ആരോപിച്ചു. മുപ്പതിനായിരം രൂപയുടെ കണ്ണട വെച്ചിട്ടും ആർ ബിന്ദുവിനു ജനാധിപത്യ കാഴ്ചയില്ലെന്നും കെഎസ്‍യു പറയുന്നു.
റിട്ടേണിങ് ഓഫീസറായ അധ്യാപകൻ എസ്എഫ്ഐക്ക് വേണ്ടി ഒത്താശ ചെയ്തു. ആർഷോ കാണിച്ച ടാബുലേഷൻ ഷീറ്റ് അവർ ഉണ്ടാക്കിയതാണ്. കോളേജ് അധികൃതർ യഥാർത്ഥ മാനുവൽ ടാബുലേഷൻ ഷീറ്റ് പുറത്ത് വിടണം. നാളെ മുതൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കെഎസ്‍യു പ്രക്ഷോഭം ആരംഭിക്കും. മന്ത്രി ബിന്ദുവിനെ വഴിയിൽ തടയും. നാളെ വീട്ടിലേക്ക് മാർച്ച് നടത്തും. കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അട്ടിമറിച്ചതിന് പിന്നിൽ മന്ത്രിമാരുടെ ഗൂഢാലോചനയുണ്ടെന്നും കെഎസ്‍യു പറഞ്ഞു.
ഉണങ്ങിയ മരക്കൊമ്പ് തലയില്‍ വീണ് വയോധികക്ക് ദാരുണാന്ത്യം
https://www.youtube.com/watch?v=Ko18SgceYX8