സിപിഎം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം കെ ബാബുവിനെ വധിക്കാൻ 2013ൽ ഗൂഡാലോചന നടത്തിയെന്നാണ് കേസ്. യൂത്ത് ലീഗ് മുൻ ജില്ല കൗൺസിൽ മജീദ്  ഗൂഡാലോചന വെളിപ്പെടുത്തി വാർത്ത സമ്മേളനം നടത്തിയിരുന്നു

കോഴിക്കോട്: കൊടുവളളിയിൽ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിൽ മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ കേസ്. യൂത്ത് ലീഗ് കൊടുവളളി മണ്ഡലം സെക്രട്ടറി എം നസീഫ്, മുസ്ലീം ലീഗ് കൊടുവളളി മുനിസിപ്പൽ പ്രസിഡന്റ് വി. അബ്ദുഹാജി, ജനറൽ സെക്രട്ടറി കെ കെ എ ഖാദർ, കൊയിലാണ്ടിയിലെ കൊട്ടേഷൻ നേതാവ് നബീൽ എന്നിവർക്കെതിരയാണ് കൊടുവളളി പൊലീസ് കേസ്സെടുത്തത്. 

സിപിഎം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം കെ ബാബുവിനെ വധിക്കാൻ 2013ൽ ഗൂഡാലോചന നടത്തിയെന്നാണ് കേസ്. യൂത്ത് ലീഗ് മുൻ ജില്ല കൗൺസിൽ മജീദ് ഗൂഡാലോചന വെളിപ്പെടുത്തി വാർത്ത സമ്മേളനം നടത്തിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേസ്സെടുത്തത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona