തീരദേശ പരിപാലന നിയമം ലംഘിച്ചാണ് നിര്‍മ്മാണമെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്ന്സമരസമിതി അറിയിച്ചു


കോഴിക്കോട് : നാട്ടുകാരുടെ പ്രതിഷേധം നിലനില്‍ക്കെ, കോഴിക്കോട് കോതിയില്‍ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഇന്നും തുടരും. ശക്തമായ പൊലീസ് സുരക്ഷയിലാണ് നിര്‍മാണം നടക്കുക.പദ്ധതി പ്രദേശത്ത് പ്രതിഷേധം തുടരാനാണ് സമര സമിതിയുടെ തീരുമാനം. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് നിര്‍മ്മാണമെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്ന് സമരസമിതി അറിയിച്ചു

കോഴിക്കോട് കോർപ്പറേഷന്‍റെ മലിനജല സംസ്കരണ പദ്ധതിയിൽ വന്‍ ക്രമക്കേട്; കൺസൾട്ടൻസി കരാറില്‍ കളളക്കണക്ക്