Asianet News MalayalamAsianet News Malayalam

കരിമ്പട്ടികയില്‍പ്പെടുത്തിയാലും സര്‍ക്കാര്‍ കരാര്‍; 9 കോടിയുടെ പുതിയ പദ്ധതികള്‍ക്ക് അപേക്ഷ നല്‍കി അപ്സര

സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി വിജിലൻസ് അന്വേഷണം നേരിട്ട അപ്സര ട്രയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിനാണ് ആദിവാസി പദ്ധതികളുടെ കോടികളുടെ കരാര്‍ ലഭിച്ചത്.

contract for tribal project give to blacklisted company
Author
Thiruvananthapuram, First Published Nov 12, 2021, 10:03 AM IST

തിരുവനന്തപുരം: ആദിവാസി വികസന പദ്ധതിയിൽ (tribal development project) കരാർ കൊടുത്തത് സപ്ലൈകോയിലെ (Supplyco) സഞ്ചി ഇടപാടിലെ ക്രമക്കേടിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ സ്ഥാപനത്തിന്. ഈ വിവരം പൂഴ്ത്തിവച്ചുകൊണ്ടാണ് 2020 ജൂലൈയിൽ അപ്സര എന്ന സ്ഥാപനത്തിന് പട്ടിക വർഗ വികസന വകുപ്പ് കരാർ കൊടുത്ത്. ഇതേ സ്ഥാപനം ആദിവാസി വികസനത്തിനായുള്ള 9 കോടിയുടെ പുതിയ പദ്ധതിയിൽ കരാറിന് അപേക്ഷയും നൽകിയിട്ടുണ്ട്.

സപ്ലൈകോയ്ക്ക് നാണക്കേടുണ്ടാക്കിയ തുണി സഞ്ചി തട്ടിപ്പ്. കൊവിഡ് കാലത്ത് കുടുംബശ്രീ മിഷന്‍റെ കീഴിലുള്ള നിര്‍മ്മാണ യൂണിറ്റുകളെ സഹായിക്കാനായി അവരില്‍ നിന്ന് പതിമൂന്നര രൂപയ്ക്ക് തുണി സഞ്ചി വാങ്ങാൻ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ പാലക്കാടുള്ള 15 കുടുബശ്രീ യൂണിറ്റുകളെ മറയാക്കി അപ്സര ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള മൂന്ന് സ്ഥാപനങ്ങള്‍ തമിഴ്നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന സഞ്ചി 7.50 രൂപയ്ക്ക് വാങ്ങുകയും പതിമൂന്നര രൂപയ്ക്ക് സപ്ലൈകോയ്ക്ക് നല്‍കുകയും ചെയ്തു. പെട്ടെന്ന് കീറിപ്പോകുന്നതും ഗുണനിലവാരം കുറഞ്ഞതുമായ സഞ്ചിയില്‍ സപ്ലൈകോ വിജിലൻസ് അന്വേഷണം നടത്തി.

ഗുരുതര ക്രമക്കേട് കണ്ടത്തിയതോടെ അപ്സര ഉള്‍പ്പടെ മൂന്ന് കമ്പനികളെ കരിമ്പട്ടികയിലാക്കി. സഞ്ചിക്ക് ഈടാക്കിയ പണം തിരിച്ച് പിടിക്കാനും തീരുമാനിച്ചു. കുടുബശ്രീയിലില്ലാത്തവരെ കൊണ്ട് സഞ്ചി തുണി എന്ന് കാണിച്ച് വ്യാജ രേഖയുണ്ടാക്കിയെന്നും ആരോപണം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം അവസാനം ഈ കേസ് നടക്കുമ്പോള്‍ തന്നെയാണ് അപ്സര ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് മലയടിയിലും മുതലമടയിലും ആദിവാസി വികസന പദ്ധതിയുടെ കരാര്‍ നേടിയെടുത്തതും. ഇവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതും വിജിലൻസ് കേസും ആദിവാസി വികസന പദ്ധതിയുടെ കരാറെടുക്കുന്ന സമയം അന്നത്തെ പട്ടികജാതി വികസന ഡയറക്ടര്‍ പുകഴേന്തി ഐഎഫ്എസ് പൂഴ്ത്തിയെന്ന് സാരം. തയ്യല്‍ പരിശീലന കേന്ദ്രങ്ങളിലെ ക്രമക്കേടിനെ കുറിച്ച് ആദിവാസി വനിതകള്‍ നടത്തിയ പരാതിയുടെ അടിസ്ഥാനത്തില്‍ മേഖലാ ഓഫീസര്‍ റഹീം ഇവിടെ പരിശോധന നടത്തി.

ക്രമക്കേട് കണ്ടെത്തിയാല്‍ സ്ഥാപനത്തില്‍ നിന്ന് പണം തിരികെ പിടിക്കണമെന്ന് വ്യവസ്ഥകള്‍ ഉള്ളപ്പോഴാണ് നടപടിയെടുക്കാത്ത ഈ ഉദാസീനത. അവിടെയും തീര്‍ന്നില്ല, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ വയനാട് എന്നിവിടങ്ങളില്‍ ആദിവാസി വനിതകള്‍ക്ക് തയ്യല്‍ പരിശീലനം നല്‍കാൻ 9 കോടി രൂപയുടെ പദ്ധതിയും അപ്സര സമര്‍പ്പിച്ച് കഴിഞ്ഞു. കരിമ്പട്ടികയില്‍പെടുത്തിയ നടപടി കുടുംബശ്രീ നീക്കിയെന്നാണ് അപ്സരയുടെ മറുപടി.

Follow Us:
Download App:
  • android
  • ios