കണ്ണൂരിലെ അഭിഭാഷകന്‍ ടി പി ഹരീന്ദ്രന്‍റെ ആരോപണത്തില്‍ വിവാദം കൊഴുക്കുന്നു.ആരോപണം ഗൗരവമുള്ള വിഷയമാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍.കുഞ്ഞാലിക്കുട്ടിയെ ലീഗിനകത്തും പുറത്തും പ്രതിരോധത്തിലാക്കാൻ സുധാകരൻ രൂപം കൊടുത്ത ഗൂഢാലോചനയെന്ന് സലിം മടവൂര്‍

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെതിരെ ദുര്‍ബലവകുപ്പുകള്‍ ചുമത്താന്‍ പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെട്ടന്ന കണ്ണൂരിലെ അഭിഭാഷകന്‍ ടി പി ഹരീന്ദ്രന്‍റെ ആരോപണത്തില്‍ വിവാദം കൊഴുക്കുന്നു. ആരോപണം ഗൗരവമുള്ള വിഷയമാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ പറഞ്ഞു.. ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എന്നാല്‍ ഹരീന്ദ്രനുമായി സംസാരിക്കാതെ പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഫേസ് ബുക്കിലൂടെയാണ് ഹരീന്ദ്രന്‍ ആരോപണം ഉന്നയിച്ചത്

അരിയിൽ ഷുക്കൂറിന്‍റെ വികാരം ഇളക്കിവിട്ട് കുഞ്ഞാലിക്കുട്ടിയെ ലീഗിനകത്തും പുറത്തും പ്രതിരോധത്തിലാക്കാൻ സുധാകരൻ രൂപം കൊടുത്ത ഗൂഢാലോചനയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ പ്രതികരിച്ചു.കേരളാ കോൺഗ്രസ് ബാർ കോഴക്കേസിന്റെ പേരിൽ മുന്നണി മാറിയത് പോലെ തങ്ങളുടെ നേതാവിനെ അപമാനിച്ചതിന്‍റെ പേരിൽ ആത്മാഭിമാനം ഉയർത്തി പിടിച്ച് ലീഗ് നിലപാടെടുക്കുമോ എന്നതാണ് ഇനി അറിയേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.കെഎം മാണി യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് ചേക്കേറുമെന്ന് സൂചന വന്നപ്പോഴാണ് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അദ്ദേഹത്തിനെതിരായ ബാർ കോഴക്കേസ് കുത്തിപ്പൊക്കി പ്രതിരോധത്തിലാക്കിയത്. മാണിസാർ ഇതിൽ ഏറെ വേദനിച്ചു..കാര്യം മനസ്സിലാക്കിയ ജോസ് കെ മാണി മുന്നണി മാറി എൽ.ഡി.എഫിലെത്തിയതോടെ ചെന്നിത്തലയുടെ തന്ത്രം പിഴച്ചു.

ഇപ്പോൾ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലീഗിന്റെ സ്ഥാനം എൽ.ഡി.എഫിലാണെന്ന തിരിച്ചറിവ് തുടങ്ങിയപ്പോഴാണ് സുധാകരന്റെ കണ്ണൂരിൽ രൂപം കൊടുത്ത ഗൂഢാലോചന പുറത്തു വരുന്നത്....