സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിൽ തർക്കം: കുന്നംകുളത്ത് രണ്ട് പേർക്ക് കുത്തേറ്റു; അന്വേഷണമാരംഭിച്ച് പൊലീസ്

ഇന്ന് രാത്രി 10 മണിയോടെയായിരുന്നു സംഭവം. സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. 

Controversy over social media post Two stabbed in Kunnamkulam Police have started an investigation

കുന്നംകുളം: സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷത്തില്‍ തൃശ്ശൂർ കുന്നംകുളത്ത് രണ്ടാൾക്ക് കുത്തേറ്റു. വ്യക്തിവൈരാഗ്യത്തെ  തുടർന്നുണ്ടായ വാക്ക് തർക്കത്തിൽ കുന്നംകുളം പഴുന്നാനയിലാണ് 2 പേരെ കുത്തി പരിക്കേൽപ്പിച്ചിരിക്കുന്നത്. പഴുന്നാന സ്വദേശികളായ വിഷ്ണു (31), ഉദയൻ (34)  എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 10 മണിയോടെയായിരുന്നു സംഭവം. സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. 

പഴുന്നാന സെന്ററിൽ നിൽക്കുകയായിരുന്ന യുവാക്കളെ ഷമൽ, ഷിബു, സുമേഷ് എന്നിവരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. യുവാക്കൾക്ക് പുറത്തും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലും കുത്തിയിട്ടുണ്ട്. പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios