പിരിച്ചുവിടൽ നടപടികളുമായി കമ്പനി മുന്നോട്ട് പോകുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മൂന്ന് മാസത്തെ ശമ്പളം ജീവനക്കാർക്ക് നൽകി.

കൊച്ചി: കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് ധാരണ തെറ്റിച്ച് കോറോ ഹെൽത്ത്. പിരിച്ചുവിടൽ നടപടികളുമായി കമ്പനി മുന്നോട്ട് പോകുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മൂന്ന് മാസത്തെ ശമ്പളം ജീവനക്കാർക്ക് നൽകി. അതേ സമയം കോറോയിലെ കൂട്ടപ്പിരിച്ചുവിടലിൽ സർക്കാർ ഇടപെടലിന് പരിധികളെറെയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുതിയ ലേബർ കോഡ് അടിസ്ഥാനമാക്കിയാണ് പിരിച്ചുവിടൽ എന്നാണ് കമ്പനിയുടെ വാദം. പുതിയ ലേബർ കോഡ് കേരളം നടപ്പാക്കിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. ചർച്ചകളിലൂടെ കമ്പനിയെ കേരളത്തിൽ തുടരാൻ പ്രേരിപ്പിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. കേരളത്തിൽ പ്രവർത്തനം അവസാനിപ്പിക്കണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കോറോ കമ്പനി. ഇതോടെ 800 നു മുകളിൽ ആളുകൾ തൊഴിൽരഹിതരാകും. 

കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ; ഉടൻ ജോലിയിൽ പ്രവേശിക്കില്ലെന്ന് ജീവനക്കാർ | Corrohealth | Kochi