Asianet News MalayalamAsianet News Malayalam

കൊറോണ: ചൈനയിലെ കുമിങിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ കൊച്ചിയിലെത്തിച്ചു

വിദ്യാർത്ഥികൾക്കായി പ്രത്യേകം തയ്യാറാക്കിയ ആംബുലൻസുകൾ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചിരുന്നു. എയർ ഇന്ത്യ വിമാനത്തിലാണ് വിദ്യാർത്ഥികളെ കൊച്ചിയിലെത്തിച്ചത്

Coronavirus 17 kerala students reaches kochi from Cuming
Author
China, First Published Feb 7, 2020, 11:39 PM IST

കൊച്ചി: ചൈനയിലെ കുമിങിൽ നിന്നും 17 മലയാളി വിദ്യാർത്ഥികളെ കൊച്ചിയിലെത്തിച്ചു. കൊറോണബാധയുടെ പശ്ചാത്തലത്തിൽ ഇവരെ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.

വിദ്യാർത്ഥികൾക്കായി പ്രത്യേകം തയ്യാറാക്കിയ ആംബുലൻസുകൾ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചിരുന്നു. എയർ ഇന്ത്യ വിമാനത്തിലാണ് വിദ്യാർത്ഥികളെ കൊച്ചിയിലെത്തിച്ചത്.

ചൈനയിലെ കുമിങ് ഡാലിയൻ സര്‍വകലാശാലയില്‍ എംബിബിഎസിനു പഠിക്കുന്ന 17 വിദ്യാര്‍ഥികളടക്കം 21പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത് . ഇവരുടെ താമസ സ്ഥലത്തും കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നാട്ടിലേക്ക് പോകാൻ  തീരുമാനിച്ചത്. സിംഗപ്പൂര്‍ വഴിയുള്ള വിമാനത്തില്‍ ടിക്കറ്റും ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തി. എന്നാല്‍ ചൈനയില്‍ നിന്നുള്ളവരുടെ യാത്ര അനുവദിക്കില്ലെന്ന് എയര്‍ലൈൻ കമ്പനി നിലപാടെടുത്തു.  ഇതോടെ യാത്ര മുടങ്ങി. ഭക്ഷണത്തിനടക്കം ക്ഷാമം നേരിടുന്ന സര്‍വകലാശാലയിലേക്ക് പോകാനും പറ്റാത്ത അവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍. ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. സംഭവം വാർത്തയായതോടെ കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടു. ഇവരെ ബാങ്കോക്ക് വഴി കേരളത്തിലെത്തിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios