Asianet News MalayalamAsianet News Malayalam

കൊവിഡ് ജാഗ്രതയിൽ കേരളം: പ്രത്യേക മന്ത്രിസഭ യോഗം ചേരും; ഡിഎംഒമാരുമായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിംഗ് നടത്തും

പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷ എഴുതാൻ സൗകര്യങ്ങൾ ഒരുക്കും. ഇവരെ പ്രത്യേകം വാഹനത്തിൽ പരീക്ഷ കേന്ദ്രത്തിലെത്തിക്കും. 

coronavirus covid 19 high alert in kerala special session of ministers today
Author
Thiruvananthapuram, First Published Mar 10, 2020, 6:18 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേർക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിഎംഒമാരുമായി വീഡിയോ കോൺഫറൻസിംഗ് നടത്തും. അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ടയിൽ രോഗികളുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക തയ്യാറാക്കൽ നടപടി ഇന്നത്തോടെ പൂർത്തിയാക്കും.

പ്രാഥമിക സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് 75 ശതമാനം പൂ‍ർത്തിയായി. രണ്ട് മെഡിക്കൽ സംഘങ്ങൾ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും നാല് സംഘങ്ങൾ വീടുകൾ കേന്ദ്രീകരിച്ചുമാണ് പ്രവർത്തിക്കുന്നത്. രണ്ട് സംഘങ്ങൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ ശേഖരിക്കും.19 പേരുടെ സാമ്പിൾ പരിശോധനാ ഫലം വരാനുണ്ട്. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷ എഴുതാൻ സൗകര്യങ്ങൾ ഒരുക്കും. ഇവരെ പ്രത്യേകം വാഹനത്തിൽ പരീക്ഷ കേന്ദ്രത്തിലെത്തിക്കും. 

Also Read: പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ ആളെ തിരിച്ചെത്തിച്ചു; ജില്ലയില്‍ ഒരാൾ കൂടി ഐസോലേഷൻ വാർഡിൽ

ആകെ 719 പേരാണ് ഇറ്റലിയിൽ നിന്ന് എത്തിയവരുമായി നേരിട്ടോ അല്ലാതയോ ഇടപഴകിയിട്ടുള്ളത്. മൂന്ന് ദിവസത്തിനകം അയച്ച 30 സാമ്പിളുകളിൽ ആറ് എണ്ണവും നെഗറ്റീവ് ആയിരുന്നു. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണ്. അതിനിടെ, ഇന്നലെ രാത്രി ആശുപത്രിയിലെ നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ യുവാവിനായുള്ള തെരച്ചിൽ തുടരുകയാണ്.

Follow Us:
Download App:
  • android
  • ios