Asianet News MalayalamAsianet News Malayalam

രോഗ വ്യാപനം കൂടിയാല്‍ 27 ആശുപത്രികൾ കൊവിഡ് ആശുപത്രികളാക്കും

കൊവിഡ് ചികിത്സയ്ക്ക് പ്ലാൻ എ, പ്ലാൻ ബി, പ്ലാൻ സി ഇങ്ങനെ തിരിച്ചാണ് ആസൂത്രണം. പുറത്ത് നിന്നെത്തുന്നവർക്കായി ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്ന 462 കൊവിഡ് കെയര്‍ സെന്ററുകളിലായി 16144 കിടക്കകളാണ് തയാറാണ്. 

Coronavirus setting up more covid care centres in state
Author
Thiruvananthapuram, First Published May 17, 2020, 6:47 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ക്രമാതീതമായാൽ മെഡിക്കൽ കോളേജുകളുൾപ്പടെ സംസ്ഥാനത്തെ 27 പ്രധാന ആശുപത്രികൾ സമ്പൂർണ്ണ കൊവിഡ് ആശുപത്രികളാക്കി മാറ്റും. സ്വകാര്യ മേഖലയിലെ ഡോക്ടർമാർക്കും പരിശീലനം നൽകിത്തുടങ്ങി. സമ്പർക്ക തോതും രോഗികളുടെ എണ്ണവും പരിധി കടന്നാൽ പരിശോധനാ സംവിധാനങ്ങളും ചികിത്സയും വെല്ലുവിളിയാകും.

കൊവിഡ് ചികിത്സയ്ക്ക് പ്ലാൻ എ, പ്ലാൻ ബി, പ്ലാൻ സി ഇങ്ങനെ തിരിച്ചാണ് ആസൂത്രണം. പുറത്ത് നിന്നെത്തുന്നവർക്കായി ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്ന 462 കൊവിഡ് കെയര്‍ സെന്ററുകളിലായി 16144 കിടക്കകളാണ് തയാറാണ്. ലക്ഷണമുള്ളവരെ മാറ്റാൻ 207 സർക്കാർ ആശുപത്രികൾ ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജുകൾ, ജില്ലകളിലെ പ്രധാന ആുപത്രികൾ എന്നിവയെ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ പൂർണമായും കൊവിഡ് ആശുപത്രികളാക്കി മാറ്റും. 125 സ്വകാര്യ ആശുപത്രികളും സന്നദ്ധത അറിയിച്ചിട്ടുണ്ട്. 11,084 ഐസൊലേഷന്‍ കിടക്കകളും 1679 ഐസിയു കിടക്കകളും ഇതിലൂടെ ലഭിക്കും. 

അടുത്ത ഘട്ടമെന്ന നിലക്ക് സ്വകാര്യ മേഖലയിലെ മൊത്തം 8011 ആശുപത്രികളുടേയും സേവന ഉപയോഗിക്കും. നിലവിലെ രോഗവ്യാപന തോത് അനുസരിച്ച് ഈ നിശ്ചയിച്ച ക്രമീകരണം ധാരാളം. പക്ഷെ കണക്കുകൂട്ടിയതിൽ നിന്ന് രോഗികളുടെ എണ്ണം മുകളിലോട്ടു പോയാലാണ് വെല്ലുവിളി. ടെസ്റ്റ് കിറ്റുകളുടെ ലഭ്യതയാണ് പ്രധാന പ്രശ്നം. സംസ്ഥാനത്ത് മടങ്ങിയെത്തുന്നവർ കൂടിയതോടെ പരിശോധനകൾ എണ്ണം കൂടി. 1509, 1312 എന്നിങ്ങനെയാണ് കഴിഞ്ഞ രണ്ട് ദിവസം മാത്രമയച്ച സാമ്പിളുകൾ. ഇതേ തോതിൽ പരിശോദിച്ചാലും രണ്ട് മാസത്തേക്കുള്ള കിറ്റുകളുടെ സ്റ്റോക്ക് ഉണ്ടെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ വ്യക്തമായ കണക്ക് നൽകുന്നില്ല. എച്ച്എൽഎല്ലുമായി ആഴ്ച്ചകൾക്ക് മുൻപ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്കായി കരാറായെങ്കിലും സാങ്കേതിക തടസ്സങ്ങളിൽ കുരുങ്ങി നീളുകയാണ്. ഒരു ലക്ഷം കിറ്റുകലാണ് വരേണ്ടിയിരുന്നത്. പരിശോധന തുടരുകയാണന്നാണ് വിശദീകരണം.

Follow Us:
Download App:
  • android
  • ios