മാവോയിസ്റ്റ് നേതാവ് സോമനെ പാലക്കാട് ജില്ല സെഷൻസ് കോടതി ജഡ്ജ് ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു.

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റ് നേതാവ് സോമൻ. 'കോർപ്പറേറ്റ് മുതലാളിയായ പിണറായി വിജയനെ വിചാരണ ചെയ്യുക' എന്ന മുദ്രാവാക്യം വിളിച്ചാണ് സോമൻ കോടതിക്ക് പുറത്തിറങ്ങി വന്നത്. അതേ സമയം, സോമനെ പാലക്കാട് ജില്ല സെഷൻസ് കോടതി ജഡ്ജ് ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു.

രണ്ടാം തീയതി വരെ പൊലീസിന് സോമനെ കസ്റ്റഡിയിലും വയ്ക്കാം. തന്നെ പൊലീസ് മർദിച്ചെന്നും കുടിക്കാൻ മലിനജലം നൽകിയെന്നുമുള്ള സോമന്‍റെ പരാതിയിൽ കോടതി പൊലീസിനോട് വിശദീകരണം തേടി. രോഗിയാണെന്ന് അറിയിച്ചിട്ടും പൊലീസ് ഉറങ്ങാൻ സമ്മതിച്ചില്ലെന്നും കോടതിയിലേക്ക് ഇറങ്ങുമ്പോള്‍ ചില പേപ്പറുകളില്‍ ഒപ്പിട്ടുവാങ്ങിയെന്നും സോമൻ ആരോപിച്ചു. ഇക്കാര്യത്തില്‍ ഉള്‍പ്പെടെയാണ് പൊലീസില്‍ നിന്ന് കോടതി വിശദീകരണം തേടിയത്. ആകെ ആറ് കേസുകളാണ് സോമനെതിരെ പാലക്കാട് ജില്ലയിലുള്ളത്. വൻ സുരക്ഷാ സന്നാഹത്തോടെയാണ് ഇന്ന് സോമനെ കോടതിയിലെത്തിച്ചത്.

മാവോയിസ്റ്റ് നാടുകാണി ദളം കമാൻഡൻ്റ് സോമനെ ഭീകരവിരുദ്ധ സേന ഷൊര്‍ണൂരിൽ നിന്ന് പിടികൂടി

ആണവ വൈദ്യുതി നിലയം സ്ഥാപിക്കാൻ നീക്കം നടന്നു; മന്ത്രിയുടെ വാദം തെറ്റ്, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

Mission Arjun LIVE | Asianet News | Malayalam News LIVE | Shirur Landslide | ഏഷ്യാനെറ്റ് ന്യൂസ്