മലപ്പുറം: നിലമ്പൂരിൽ കളളപ്പണം പിടികൂടി. രേഖകളില്ലാത്ത ഒരു കോടി അമ്പത്തിയേഴ് ലക്ഷം രൂപയാണ് പൊലീസ് പിടിച്ചെടുത്തത്. എടപ്പാൾ സ്വദേശികളായ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബിജീഷ്, ഹാരിസ്, അർജുൻ, ഹൈദ്രോസ് കുട്ടി എന്നിവരിൽ നിന്നാണ് പണം കണ്ടെടുത്തത്. ഇവർ വന്ന ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു. അനധികൃത കച്ചവടത്തിലെ പണമാണ് ഇതെന്ന് സംശയിക്കുന്നതായി പൊലീസ്.

Read Also: രാജസ്ഥാൻ: കേന്ദ്രമന്ത്രി രാജിവെക്കണമെന്ന് കോൺഗ്രസ്സ്, ടെലിഫോൺ ചോർത്തിയത് സിബിഐ അന്വേഷിച്ചേക്കും...