തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിൽ കാൽ നൂറ്റാണ്ടിൻ്റെ അനുഭവസമ്പത്തുള്ള ഏഷ്യാനെറ്റ് ന്യൂസ് തൃക്കാക്കര ഫലം കേരളത്തെ അറിയിക്കാൻ എല്ലാ ഒരുക്കവും പൂർത്തിയാക്കി കഴിഞ്ഞു.
കൊച്ചി: രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ ആദ്യഫലസൂചനകൾ ഉടനെ ലഭിക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ എറണാകുളം മഹാരാജാസ് കോളേജിലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പത്ത് പോസ്റ്റൽ വോട്ടുകളാണ് ആകെയുള്ളത്. (Thrikkakara Byelection )
കൊച്ചി കോര്‍പ്പറേഷനിലെ ഇടപ്പള്ളി,പോണേക്കര, ദേവൻകുളങ്ങര ഡിവിഷനുകളിലാണ് ആദ്യം വോട്ടെണ്ണൽ ഇതെല്ലാം യുഡിഎഫ് അനുകൂല കേന്ദ്രങ്ങളാണ്. അതിനു ശേഷം നിലവിൽ യുഡിഎഫ് ലീഡ് ചെയ്യുന്ന ഡിവിഷനുകളാണ്. രണ്ടാം റൗണ്ടിൽ എണ്ണുന്ന മാമമംഗലം, കറുകപ്പള്ളി എന്നിവ യുഡിഎഫിനും പാടിവട്ടം എൽഡിഎഫിനും അനുകൂലമാണ്. മൂന്നാം റൗണ്ടിൽ വെണ്ണല,ചക്കരപ്പറമ്പ്,എന്നിവ എൽഡിഎഫിനും ചളിക്കവട്ടം യുഡിഎഫിനും ഒപ്പമാണ് നിന്നു പോന്നിട്ടുള്ളത്. നാലാം റൗണ്ടിൽ പാലാരിവട്ടം, കാരാണക്കോടം, തമനം ഡിവിഷനുകളാണ് എണ്ണുന്നത്. ഇവ എൽഡിഎഫ് ശക്തികേന്ദ്രമാണെങ്കിലും 2021-ൽ ഇവിടെ പിടി തോമസ് ലീഡ് പിടിച്ചിരുന്നു.
തൃക്കാക്കരയോടൊപ്പം ഉത്തരാഖണ്ഡിലും ഒഡീഷയും ഓരോ മണ്ഡലങ്ങളിൽ ഇന്ന് വോട്ടെണ്ണൽ
കേരളത്തിൽ തൃക്കാക്കരയോടൊപ്പം ഉത്തരാഖണ്ഡിലും ഒഡിഷയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലവും ഇന്നറിയാം. ഉത്തരാഖണ്ഡ് ചമ്പാവട് മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയാണ് മത്സരിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ധാമിക്ക് വിജയം അനിവാര്യമാണ്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുഷ്കർ സിങ് ധാമി കോൺഗ്രസ് സ്ഥാനാർത്ഥിയോടു പരാജയപ്പെട്ടിരുന്നു. സിറ്റിംഗ് എംഎൽഎയും ബിജെഡി നേതാവുമായ കുമാർ മൊഹന്തി മരിച്ചതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒഡിഷയിലെ ബ്രജാരഞ്ച്ഗഡിൽ ബിജെഡിയും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. കുമാർ മൊഹന്തിയുടെ ഭാര്യ അൽക്ക മൊഹന്തിയാണ് ബിജെഡി സ്ഥാനാർഥി.
തെരഞ്ഞെടുപ്പ് ഫലം പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് സജ്ജം
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം പ്രേക്ഷകരെ അറിയിക്കാൻ അതിവിപുലമായ സംവിധാനങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ് സജ്ജമായി കഴിഞ്ഞു. വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്ന് ലീഡ് നില ഒരു സെക്കൻഡ് പോലും വൈകാതെ മലയാളികളിൽ എത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് സംഘം സജ്ജമാണ്.
തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിൽ കാൽ നൂറ്റാണ്ടിൻ്റെ അനുഭവസമ്പത്തുള്ള ഏഷ്യാനെറ്റ് ന്യൂസ് തൃക്കാക്കര ഫലം കേരളത്തെ അറിയിക്കാൻ എല്ലാ ഒരുക്കവും പൂർത്തിയാക്കി കഴിഞ്ഞു. ഓരോ വോട്ടും ആർക്കാണ് പോൾ ചെയ്യപ്പെട്ടതെന്ന് ഒരു സെക്കന്റുപോലും വൈകാതെ തത്സമയം സ്‌ക്രീനിൽ അറിയാം. ഒറ്റ നോട്ടത്തിൽ ലീഡ് നില അറിയാൻ ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ
വിശാലമായ ഗ്രാഫിക്സം വെർച്വൽ റിയാലിറ്റി സംവിധാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
ലീഡിൽ മാത്രമല്ല രാഷ്ട്രീയ പ്രതികരണങ്ങളും വിജയാവേശവും വിലയിരുത്തലും എല്ലാം ഏറ്റവും ആദ്യംതെളിയുക എഷ്യാനെറ്റ് ന്യൂസ് സ്‌ക്രീനിൽ ആകും. തൃക്കാക്കരയുടെ എല്ലാ കോണിൽ നിന്നും ഏഷ്യാനെറ്റ് ന്യൂസ് വർത്തസംഘങ്ങൾ ആവേശം ഒട്ടും ചോരാതെ ഓരോ ചലനവും പ്രേക്ഷകരിൽ എത്തിക്കും.
തൃക്കാക്കര ഫലം നാളെ രാവിലെ മുതൽ ഇടവേളകൾ ഇല്ലാതെ ഏഷ്യാനെറ് ന്യൂസിലൂടെ അറിയൂ....
