മെമ്മറി കാര്‍ഡ് പരിശോധനക്കയക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവ൪ത്തിച്ചു.
കൊച്ചി: നടിയെ അക്രമിച്ച കേസിലെ മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയെന്ന് പറയുന്നതെങ്ങനെയെന്ന് ഹൈക്കോടതി. മെമ്മറി കാർഡ് പരിശോധിയ്ക്കണം എന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹർജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. കോടതിയും അന്വേഷണ ഉദ്യോഗസ്ഥരും വിഷയത്തില്‍ വിദഗ്ധരല്ല. വിദഗ്ധര്‍ക്ക് മാത്രമേ ഇത് മനസിലാക്കാന്‍ കഴിയുവെന്നും ഹൈക്കോടതി പറഞ്ഞു. എന്നാല്‍ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവ൪ത്തിച്ചു. കേസ് വെള്ളിയാഴ്ച്ച വീണ്ടും പരിഗണിക്കു൦. മിറർ ഇമേജുകൾ താരതമ്യം ചെയ്താൽ തന്നെ ഹാഷ് വാല്യൂവിൽ മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയാൻ പറ്റുമെന്നും ഫൊറൻസിക് പരിശോധനയുടെ ആവശ്യമില്ലെന്നും ദിലീപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
