കെ സുരേന്ദ്രനെതിരായ ദല്ലാൾ നന്ദകുമാറിൻ്റെ അപകീർത്തി കേസിൽ ഹൈക്കോടതി ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചു
കൊച്ചി: ദല്ലാൾ നന്ദകുമാറിൻ്റെ അപകീർത്തി കേസിൽ കെ സുരേന്ദ്രനെതിരായ നടപടികൾ തത്കാലത്തേക്ക് കോടതി തടഞ്ഞു. കേരള ഹൈക്കോടതിയാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ കേസ് നടപടികൾക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. നന്ദകുമാറിനെ കാട്ടുകള്ളനെന്ന് വിളിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാനനഷ്ടകേസ്.

