തിരുവനന്തപുരം: ജയിലിൽ ഭീക്ഷണിപ്പെടുത്തിയെന്ന  സ്വപ്നയുടെ വെളിപ്പെടുത്തലിനെ കുറിച്ച് കേസെടുത്ത് അന്യേഷണം നടത്താൻ കോടതി ഉത്തരവ്.  മാധ്യമ വാർത്തകളെ തുടർന്നുള്ള പൊതു താൽപര്യ ഹർജിയിൽ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സ്വപ്നയെ ജയിലിൽ വച്ച് ഭീഷണിപ്പെടുത്തിയവരെ കണ്ടെത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് ഉത്തരവ്. ഫോർട്ട് പൊലീസ് സർക്കിൾ ഇൻസ്പെക്ടര്‍ക്കാണ് അന്വേഷണ ചുമതല. അതേ സമയം സ്വപ്നയ്ക്ക് ജയിലിൽ ഭീക്ഷണിയില്ലെന്നാണ് ജയിൽ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.