ഇടുക്കി: പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് എതിരെ അഴിമതി കേസിൽ തുടരന്വേഷണത്തിന് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. സിൻഹ സഹകരണ ബാങ്ക് എംഡിയായിരിക്കെ വഴിവിട്ട് വായ്പ നൽകിയെന്ന ഹർജിയിലാണ് വിധി. കൊച്ചിയിലെ സ്വകാര്യ കമ്പനിയ്ക്ക് 3.5 കോടി രൂപ വായ്പ അനുവദിച്ചതിലാണ് ആരോപണം.

അഴിമതി കേസിൽ തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ട് കോടതി വീണ്ടും തള്ളുകയായിരുന്നു. വിജിലൻസിനെ കോടതി രൂക്ഷമായി വിമർശിച്ചു. 
ക്രിമിനൽ ഗൂ‍ഡാലോചന കണ്ടെത്തുന്നതിൽ വിജിലൻസിന് വീഴ്ച പറ്റിയെന്ന് കോടതി നിരീക്ഷിച്ചു. തെളിവില്ലാത്തതിനാൽ രണ്ടാമതും കേസ് അവസാനിപ്പിക്കണമെന്ന് കാണിച്ച് വിജിലൻസ് നൽകിയ റിപ്പോർട്ട് കോടതി തള്ളുകയായിരുന്നു.