Asianet News MalayalamAsianet News Malayalam

ഐഎസ്ആർഒ ചാരക്കേസ്: കേസ് ഡയറിയും ജയിൻ കമ്മിറ്റി റിപ്പോർട്ടും ആവശ്യപ്പെട്ട് സിബിഐ കോടതി

ഐബിയുടെ നിർദ്ദേശ പ്രകാരമാണ് നമ്പി നാരായണനെയും മാലി വനികളും ചാരക്കേസിൽ അറസ്റ്റ് ചെയ്തതെന്ന് സിബിമാത്യൂ കോടതിയിൽ വാദിച്ചു. 

Court seek ISRO Case diary
Author
Thiruvananthapuram, First Published Jul 14, 2021, 5:45 PM IST

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ തുടക്കംമുതലുളള കേസ് ഡയറിയും ജയിൻ കമ്മിറ്റി റിപ്പോർട്ടും ഹാജരാക്കാൻ സിബിഐക്ക് കോടതിയുടെ നിർദ്ദേശം. കേസിലെ പ്രതിയായ സിബി മാത്യൂസിൻറെ ജാമ്യ ഹ‍ർജിയിൽ വാദം കേള്‍ക്കവേയാണ് തിരുവനന്തപുരം ജില്ലാ കോടതി സിബിഐക്ക് നിർദ്ദേശം നൽകിയത്. ജയിൻ കമ്മിറ്റി റിപ്പോർട്ട് സീൽ ചെയ്ത കവറിൽ നൽകാമെന്ന് സിബിഐ കോടതിയെ അറിയിച്ചു. 

ഐബിയുടെ നിർദ്ദേശ പ്രകാരമാണ് നമ്പി നാരായണനെയും മാലി വനികളും ചാരക്കേസിൽ അറസ്റ്റ് ചെയ്തതെന്ന് സിബിമാത്യൂ കോടതിയിൽ വാദിച്ചു. ചാരക്കേസ് ശരിയായവിധം അന്വേഷിച്ചാൽ തെളിയുമെന്നും സിബിഐയുടെ ആദ്യ അന്വേഷണ റിപ്പോർട്ട് ചവറ്റുക്കൊട്ടയിൽ കളയണമെന്നും വാദത്തിനിടെ സിബിമാത്യൂസിൻറെ അഭിഭാഷകൻ പറഞ്ഞു. കേസിൽ കക്ഷി ചേർന്ന് മാലി വനിതകളായ മറിയം റഷീദയെും ഫൗസിയ ഹസ്സനും സിബി മാത്യൂസിൻറെ ജാമ്യത്തെ എതിർത്തു. ജാമ്യ ഹർജിയിൽ സിബിഐയുടെ വാദം വെള്ളിയാഴ്ച കോടതി കേള്‍ക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios