കണ്ണൂര്‍: ഷുഹൈബ് വധക്കേസ് തലശേരി കോടതി ഇന്ന് പരിഗണിക്കും. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ പ്രതികൾ ഇന്ന് ഹാജരായേക്കും. കോടതിയിൽ ഹാജരാകാൻ പ്രതികൾക്ക് കോടതി സമൻസ് അയച്ചിട്ടുണ്ട്. 17 സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ.

പ്രതികളിൽ ഒരാൾ വിദേശത്ത് പോകാൻ അനുമതി തേടി നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി കേസിന്റെ വിചാരണ ആറ് മാസത്തിനകം തീർക്കാൻ നിർദേശം നൽകിയിരുന്നു. 2018 ഫെബ്രുവരി 12നാണ് തെരൂരിലെ തട്ടുകയിൽ വെച്ച് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.