ആലപ്പുഴ: കൊവിഡ് കെയര്‍ സെന്‍ററുകളിൽ കഴിയുന്നവരെ നിരീക്ഷണം കാലാവധി കഴിഞ്ഞ് പുറത്തേക്ക് വിടുന്നതിന് പുതിയ മാനദണ്ഡങ്ങളുമായി ആലപ്പുഴ ജില്ലാ കളക്ടര്‍. സ്രവ പരിശോധന ഫലം വന്ന ശേഷം മാത്രം കെയര്‍ സെന്ററുകളിൽ നിന്ന് ആളുകളെ പുറത്ത് വിട്ടാൽ മതിയെന്നാണ് നിര്‍ദ്ദേശം. അതുവരെ നിരീക്ഷണത്തിൽ കഴിയുന്നവരെ കെയര്‍ സെന്ററുകളിൽ തന്നെ സംരക്ഷിക്കാനാണ് തീരുമാനം.

 വീടുകളിൽ എത്തിയ ശേഷം പിന്നീട് രോഗം സ്ഥിരീകരിക്കുന്നത് വ്യാപനത്തിന് ഇടയാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ആലപ്പുഴ കളക്ടറുടെ നിർദേശം. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ തിരക്ക് കൂടിയതോടെ പരിശോധനാഫലം ഒരാഴ്ച വരെ വൈകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

തുടര്‍ന്ന് വായിക്കാം: കൊവിഡ് പരിശോധന കൂട്ടി കേരളം; വീർപ്പുമുട്ടി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്...