ആലപ്പുഴയിൽ നിന്ന് പോയ  ഡോക്ടർമാർ അടക്കമുള്ള സംഘം തിരികെയെത്തിയത് കഴിഞ്ഞ 22ന്  നിസാമുദ്ദീൻ എക്സ്പ്രസിലാണ്

ആലപ്പുഴ: നിസാമുദ്ദീനിലെ പ്രാര്‍ത്ഥന ചടങ്ങിൽ പങ്കെടുത്തവരിൽ ആലപ്പുഴ സ്വദേശികളും. ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ സംഘം നിസാമുദ്ദീനിൽ പോയി മടങ്ങി വന്നിട്ടുണ്ടെന്ന തിരിച്ചറിവിൽ ജാഗ്രത ഊര്‍ജ്ജിതമാക്കുകയാണ് ആരോഗ്യ വകുപ്പ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആലപ്പുഴയിൽ നിന്ന് ദില്ലിക്ക് പോയ ഡോക്ടർമാർ അടക്കമുള്ള സംഘം തിരികെയെത്തിയത് 22നാണ്. നിസാമുദ്ദീൻ എക്സ്പ്രസിൽ തിരിച്ച് വന്ന സംഘത്തെ സ്റ്റേഷനിൽ പ്രാഥമിക പരിശോധനയും നടത്തിയിരുന്നു. ആറു പേരെ ആരോഗ്യവകുപ്പ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 

നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നതിൽ കൂടുതലും കായംകുളം സ്വദേശികളാണ്. മുഴുവനാളുകളെയും കണ്ടെത്താൻ ഉള്ള ശ്രമവും ആരോഗ്യ വകുപ്പ് അധികൃതര്‍ തുടങ്ങിയിട്ടുണ്ട്. 

അതേസമയം, ഇടുക്കിയിൽ നിന്നുള്ള ഒരാളും ഇതേ ചടങ്ങിൽ പങ്കെടുത്തിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങളില്ലെങ്കിലും നിരീക്ഷണത്തിലേക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.