ഇടുക്കി: ഇടുക്കിയിൽ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കുഴിത്തുള സ്വദേശി ജോസഫാണ് മരിച്ചത്. 80 വയസായിരുന്നു. ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് ജോസഫിന്‍റെ മരണം. ഇയാളുടെ കുടുംബത്തിലെ നാല്‌ അംഗങ്ങൾക്കും  കൊവിഡ് ബാധിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക കണക്കനുസരിച്ച് ഇത് വരെ 280 പേരാണ് കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇത് വരെ 71,701 പേർക്ക് രോഗം സ്ഥിരീകരിച്ചു. നിലവിൽ ചികിത്സിയലുള്ളവരിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്നത് 214 പേരെയാണ്. 57 രോഗികൾ വെന്‍റിലേറ്ററിലാണെന്നും ആരോഗ്യവകുപ്പിന്‍റെ ഒടുവിലത്തെ കണക്കിൽ പറയുന്നു. ഇന്നലെ രണ്ട് മണി വരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ ഇനി ഫലം കാത്തിരിക്കുന്നത് 12273 എണ്ണമാണ്.