മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം തെയ്യാല സ്വദേശി ഗണേശൻ ആണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു മരണം. നാൽപ്പത്തിയെട്ട് വയസായിരുന്നു. 

സംസ്ഥാനത്ത് ഇത് വരെ 169 പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേരള സർക്കാരിന്‍റെ ഔദ്യോഗിക കണക്ക്. ഇന്നലെ മാത്രം 13 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ മാത്രം ഇത് വരെ 13 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത് 0.24 ശതമാനമാണ് ജില്ലയിലെ മരണനിരക്ക്. ഇത് വരെ 5312 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. ഇതിൽ 2354 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 2941 പേർ രോഗമുക്തി നേടി. 

സർക്കാർ നൽകുന്ന വിവരമനുസരിച്ച് നിലവിൽ 157 കൊവിഡ് രോഗികളാണ് ഐസിയുവിൽ പ്രവേശിക്കപ്പെട്ടിട്ടുള്ളത്. 30 രോഗികൾ വെൻ്റിലേറ്ററിലാണ്.