15,759 കേസുകൾ റിപ്പോർട്ട് ചെയ്ത തമിഴ്നാടും, 14,233 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളവുമാണ് പ്രതിദിന കണക്കുകളിൽ മുകളിൽ. മഹാരാഷ്ട്രയിൽ 11,766 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്.

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 84,332 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 70 ദിവസത്തെ എറ്റവും കുറഞ്ഞ പ്രതിദിന രോഗബാധാ കണക്കാണ് ഇത്. 4002 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 4.39 ശതമാനമാണ്. രോഗമുക്തി നിരക്ക് 95.07 ശതമാനവും. 

15,759 കേസുകൾ റിപ്പോർട്ട് ചെയ്ത തമിഴ്നാടും, 14,233 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളവുമാണ് പ്രതിദിന കണക്കുകളിൽ മുകളിൽ. മഹാരാഷ്ട്രയിൽ 11,766 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. രോഗബാധ എറ്റവും രൂക്ഷമായ സംസ്ഥാനത്ത് മാത്രം 2617 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 2,213 കേസുകൾ മുമ്പേ മരിച്ചിട്ടും കണക്കിൽ ഉൾപ്പെടാതെ പോയതാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona