തിരുവനന്തപുരം: കൊവിഡ്19 സാമൂഹ്യവ്യാപനത്തിന്‍റെ തലത്തിലേക്ക് വളരുന്ന സാഹചര്യത്തിൽ കേന്ദ്ര നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പാക്കാന്‍ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജില്ലകൾ അടച്ചിടാനുള്ള കേന്ദ്രനിർദ്ദേശം അടിയന്തിരമായി നടപ്പാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കൊവിഡ് മുൻകരുതലിന്‍റെ കാര്യത്തിൽ കേന്ദ്ര നിര്‍ദ്ദേശങ്ങൾ പാലിക്കുന്നതിൽ  അമാന്തം കാണിച്ചാൽ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാവും. കാര്യങ്ങൾ അതീവഗുരുതരമായിട്ടും ബിവറേജസ് ഔട്ട്ലെറ്റുകൾ അടയ്ക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. 24 മണിക്കൂറിനുള്ളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക