തിരുവനന്തപുരം/: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിനെ അഭിനന്ദിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് കേന്ദ്രം കേരളത്തെ അഭിനന്ദിച്ചത്. പ്രവാസികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ നീക്കത്തെ കാബിനറ്റ് സെക്രട്ടറി അഭിനന്ദിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ കേരളത്തിന്റെ മാതൃക പിന്തുടരണമെന്ന് കാബിനറ്റ് സെക്രട്ടറി നിര്‍ദേശിച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്രം ക്രിയാത്മകമായി ഇടപെടുമെന്ന് ക്യാബിനറ്റ് സെക്രട്ടറി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് പേര്‍ രോഗവിമുക്തി നേടുകയും ചെയ്തു. ലോക്ക്ഡൗണ്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.