ഇടുക്കി: കൊവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട്  മൂന്നാർ കെടിഡിസി ടീകൗണ്ടി ഹോട്ടൽ മാനേജറുടെ വീഴ്ച ശരിവച്ച് ഇടുക്കി ജില്ല കളക്ടർ. മാനേജർ ട്രാവൽ ഏജൻസിക്ക് വേണ്ടി ഒത്താശ ചെയ്തെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. ടൂറിസം സെക്രട്ടറിക്ക് ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ടിലാണ് മാനേജർക്കെതിരെ വിമർശനം. മാനേജർക്ക് എതിരെ നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്.

കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് മൂന്നാറിലെ കെടിഡിസി ടീകൗണ്ടി ഹോട്ടൽ അധികൃതർ വരുത്തിയത് ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തൽ. ആരോഗ്യ വകുപ്പിന്‍റെ നി‍ർദ്ദേശങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള ഹോട്ടൽ പാലിച്ചില്ല. നിരീക്ഷണത്തിലുള്ള വിദേശ വിനോദസഞ്ചാരിയുടെ യാത്രയ്ക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. എന്നാൽ ബ്രിട്ടീഷ് പൗരൻ മൂന്നാർ വിട്ടത് ഈ സർട്ടിഫിക്കറ്റ് ഇല്ലാതെയാണ്.

ബ്രിട്ടീഷ് പൗരൻ 14 ദിവസം നിരീക്ഷണത്തിലിരിക്കണം എന്ന നിർദ്ദേശവും ലംഘിച്ചു. വിവരങ്ങൾ ദിശയെ അറിയിക്കണമെന്ന നിർദ്ദേശവും പാലിച്ചില്ല. മാർച്ച് 13 നാണ് ആരോഗ്യ വകുപ്പ് സർക്കുലർ ഇറക്കിയത്. എന്നാൽ ടീ കൗണ്ടി റിസോർട്ടിൽ ജീവനക്കാർക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിലും വീഴ്ചയുണ്ടായി. സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ചു. ജീവനക്കാർക്ക് മാസ്കും സാനിറ്റൈസറും മാനേജർ ലഭ്യമാക്കിയില്ലെന്നും റിപ്പോർട്ടിലുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക