മലപ്പുറം: മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ബിവറേജസ് ഒട്ട് ലറ്റിലെ ജീവനക്കാര്‍ക്ക് കൊവിഡ്. 
പെരിന്തൽമണ്ണ ബവ്കോ ചില്ലറ മദ്യ വിൽപ്പനശാലയിലെ 11 ജീവനക്കാർക്കാർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.കഴിഞ്ഞ മാസം 23 മുതൽ ഈ മദ്യവിൽപ്പനശാലയുമായി ബന്ധപെട്ടിട്ടുള്ളവർ നിരീക്ഷണത്തിൽ കഴിയണമെന്ന് പൊലീസ് നിർദ്ദേശം. 

തിരുവനന്തപുരത്ത് ശ്രീകാര്യത്ത്  നീൽഗിരി സൂപ്പർമാർക്കറ്റിലെ മൂന്ന് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ സന്ദര്‍ശനം നടത്തിയവര്‍  നടത്തിയവർ നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്. ശ്രീകാര്യം പൊലീസാണ് നിർദേശം നൽകിയത്