കോവളം സ്വദേശിയായ ഗ്യാസ് ഏജൻസി ജീവനക്കാരനാണ് കൊച്ചിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഏജൻസി അണുവിമുക്തമാക്കി. ക്വാറന്‍റീൻ നിര്‍ദ്ദേശങ്ങൾ ...

കൊച്ചി: എറണാകുളം കാക്കനാട് ഗ്യാസ് ഏജൻസി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കോവളം സ്വദേശിയായ ഗ്യാസ് ഏജൻസി ജീവനക്കാരനാണ് കൊച്ചിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. വീടുകളിലെത്തി ഗ്യാസ് വിതരണം ചെയ്യുന്ന ജീവനക്കാരനാണ് ഇയാൾ. ഇന്നലെയാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൂടെ ജോലി ചെയ്തിരുന്ന 8 പേരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഗ്യാസ് ഏജൻസി ഓഫീസ് അണുവിമുക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇദ്ദേഹം ഗ്യാസ് വിതരണം ചെയ്ത മേഖലയിൽ വീട്ടുകാരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകി