ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിൽ രോഗ വ്യാപനം കൂടുന്നത് വലിയ ആശങ്കയാണ് സംസ്ഥാനത്ത് ഉണ്ടാക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം 53 ആരോഗ്യപ്രവർത്തകർക്ക് രോഗം. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിൽ രോഗ വ്യാപനം കൂടുന്നത് വലിയ ആശങ്കയാണ് സംസ്ഥാനത്ത് ഉണ്ടാക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

തിരുവനന്തപുരം ജില്ലയിലെ 23, മലപ്പുറം ജില്ലയിലെ 12, കണ്ണൂര്‍ ജില്ലയിലെ 8, എറണാകുളം ജില്ലയിലെ 4, കൊല്ലം ജില്ലയിലെ 2, പാലക്കാട്, വയനാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,49,385 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1187 പേരുടെ ഫലം വരാനുണ്ട്.

ഉറവിടം അറിയാത്ത രോഗികളുടെ എണ്ണവും കൂടുകയാണ്. 1351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.