കോട്ടയം: കൊവിഡ് 19 സ്ഥിരീകരിച്ച രണ്ട് പേര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഇറ്റലിയിൽ നിന്ന് എത്തിയ മൂന്ന് പേരെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പോയ അടുത്ത ബന്ധുക്കൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇവര്‍ സഞ്ചരിച്ച വഴികളും ചെലവഴിച്ച സമയവും അടക്കം വിശദമായ റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചത്. 

കോട്ടയം ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 2  വ്യക്‌തികൾ 2020 ഫെബ്രുവരി 29 മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർച്ച് 8  വരെ ഉള്ള ദിവസങ്ങളിൽ  യാത്ര ചെയ്‌തിട്ടുള്ള പൊതു സ്ഥലങ്ങൾ അവിടെ അവർ ചിലവഴിച്ച സമയം എന്നിവയാണ് ഈ  ഫ്ലോ ചാർട്ടിൽ വിവരിക്കുന്നത്. രോഗിയുടെ കോഡ് R1 ക്ലസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്  രോഗം സ്ഥിരീകരിച്ച ആദ്യ വ്യക്തി  സഞ്ചരിച്ച തീയതിയും  സ്ഥലവും ആണ്.

No photo description available.

R2 ക്ലസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്  രോഗ സ്ഥിരീകരിച്ച രണ്ടാമത്തെ ആൾ സഞ്ചരിച്ച തിയതിയും സ്ഥലവും . 

No photo description available.

ഇതിൽ  വലിയ വിഭാഗം ആളുകളെ ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചു . ഏതെങ്കിലും ആളുകൾ വിട്ട് പോയിട്ടുണ്ടെങ്കിൽ  0481 2583200, 7034668777 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം എന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക