പാലക്കാട്: സംസ്ഥാനത്ത് പാലക്കാട് ജില്ലയിൽ ഒരാൾക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ മാർച്ച് 21 മുതൽ ഐസോലേഷനിൽ കഴിഞ്ഞിരുന്ന വ്യക്തിക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചതെന്ന് പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു. ഇയാൾ ദുബായിൽ നിന്നെത്തിയതാണ്. ഇയാളുടെ സമ്പർക്കപ്പട്ടിക ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും  പരിശോധിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു. 

അതേ സമയം ദുബായിൽ നിന്നെത്തിയ കൊവിഡ് ബാധിതൻ്റെ  അടുത്ത ബന്ധുവായ 57കാരിക്കാണ് എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇവരെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

രാജ്യത്ത് സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.  ഒരു ആരോഗ്യ പ്രവര്‍ത്തക അടക്കമുള്ളവര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 105 ആയി.  72460 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നുണ്ട് . ഇവരിൽ 460 പേര്‍ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. 164 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. 4516 സംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 3331 എണ്ണം നെഗറ്റീവായി.

സംസ്ഥാനത്ത് ഇന്നും 14 പേര്‍ക്ക് കൊവിഡ്; ആരോഗ്യ പ്രവര്‍ത്തകയ്ക്കും വൈറസ് ബാധ