ആലപ്പുഴ: കൊവിഡ് വൈറസ് ബാധയുടെ മാർഗനിർദ്ദേശം ലംഘിച്ച് വിപുലമായി വിവാഹം നടത്തിയ സംഭവത്തിൽ പൊലീസ് ക്രിമിനൽ കുറ്റം ചുമത്തി കേസെടുത്തു. ആറാട്ടുവഴി തുണ്ടുപറമ്പിൽ ഷമീർ അഹമ്മദിനെതിരെയാണ് കേസ്. ഇദ്ദേഹത്തിന്റെ മകളുടെ വിവാഹം ആലപ്പുഴ ടൗൺ ഹാളിൽ മാർച്ച് 15 നാണ് നടന്നത്.

സർക്കാർ നിർദ്ദേശം ലംഘിച്ചു കൊണ്ട് വിവാഹം വിപുലമായി നടത്തിയെന്നാണ് കണ്ടെത്തൽ. തഹസിൽദാരുടെ നിർദ്ദേശപ്രകാരം ആലപ്പുഴ നോർത്ത് പോലീസ് ഷമീർ അഹമ്മദിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്.

കല്യാണം, യോഗങ്ങള്‍, പരിശീലനം, സെമിനാര്‍, പ്രാര്‍ത്ഥന തുടങ്ങിയുള്ള മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്ക് 10 പേരില്‍ കൂടുതല്‍ ചേരുന്നത് നിരോധിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു. കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്. സര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ഉള്‍പ്പടെ സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക