Asianet News MalayalamAsianet News Malayalam

കൊവിഡ് 19: ഡി സി ബുക്‌സ് ആരോഗ്യവകുപ്പുമായി കൈകോര്‍ക്കുന്നു

  • മാനസികോല്ലാസവും പ്രചോദനവും പകരുന്ന പുസ്തകങ്ങളാണ് വിതരണം ചെയ്തത്
  • ഐസൊലേഷന്‍ വാര്‍ഡുകള്‍ രോഗീസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ഡി സി ബുക്സിന്‍റെ ഈ ഉദ്യമം
covid 19 : dc book corporate with kerala health ministry
Author
Kottayam, First Published Mar 12, 2020, 4:49 PM IST

കോട്ടയം: സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവര്‍ക്ക് സമയം ചിലവഴിക്കാന്‍ പുസ്തകങ്ങള്‍ നല്‍കികൊണ്ട് ഡി സി ബുക്‌സ് കൊറോണപ്രതിരോധപ്രവര്‍ത്തനത്തില്‍ ആരോഗ്യവകുപ്പുമായി കൈകോര്‍ക്കുന്നു. ഇതിന്‍റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍കോളജ്, പത്തനംതിട്ട ജനറാലുശുപത്രി, കോഴഞ്ചേരി ജില്ലാശുപത്രി എന്നിവിടങ്ങളില്‍ പുസ്തകം വിതരണം ചെയ്തു.

മാനസികോല്ലാസവും പ്രചോദനവും പകരുന്ന പുസ്തകങ്ങളാണ് വിതരണം ചെയ്തത്. ഐസൊലേഷന്‍ വാര്‍ഡുകള്‍ രോഗീസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ഡി സി ബുക്സിന്‍റെ ഈ ഉദ്യമം. പുസ്തകങ്ങള്‍ ആവശ്യമുള്ള ആശുപത്രി അധികൃതര്‍ ഡി സി ബുക്സുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ നമ്പര്‍: 994610 9619.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios