മുംബൈയിൽ നിന്നാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. നെട്ടയം സ്വദേശി തങ്കപ്പൻ ആണ് മരിച്ചത് . 76 വയസ്സുണ്ട്. മുംബൈയിൽ നിന്നാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. വന്നപ്പോൾ തന്നെ ശാരിരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതിനാൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് അസുഖം കൂടിയതിനെ തുടര്‍ന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

27 നാണ് മരണം സംഭവിച്ചത്. മരണ ശേഷം ആണ് സ്രവ പരിശോധന നടത്തിയത്. ഫലം വന്നപ്പോൾ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കടുത്ത പ്രമേഹം അടക്കം ഗുരുതരമായ ശാരീരിക അസ്വസ്ഥതകൾ വേറെയും ഉണ്ടായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. 

പോസിറ്റീവാണെന്ന് ഇന്നലെ സന്ധ്യയ്ക്ക് ശേഷമാണ് അറിഞ്ഞതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സമ്പർക്ക പട്ടിക തയ്യാറാക്കുന്നുണ്ട്. വരുമ്പോൾ തന്നെ രോഗബാധിതനായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതുകൊണ്ട് സമ്പർക്കപട്ടിക തയ്യാറാക്കുന്നതിൽ വലിയ വെല്ലുവിളിയല്ലെന്നും മന്ത്രി പറഞ്ഞു.