തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കണക്ക് ഇന്നും ഒമ്പതിനായിരം കടന്നു. മൂന്ന് ജില്ലകളില്‍ കൊവിഡ് പുതിയ കൊവിഡ് കേസുകള്‍ ആയിരം കടന്നു. മലപ്പുറം ജില്ലയിലാണ് ഞായറാഴ്ച ഏറ്റവും കൂടുതല്‍ രോഗികളെ സ്ഥിരീകരിച്ചത്. 1451 പേര്‍ക്കാണ് മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്ത് 1228 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 1219 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 

തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് 148, ഇടുക്കി 123 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലം സ്ഥിരീകരിച്ചത്. 

8216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 821 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1332, എറണാകുളം 1032, കോഴിക്കോട് 1128, തൃശൂര്‍ 943, തിരുവനന്തപുരം 633, കൊല്ലം 705, പാലക്കാട് 404, ആലപ്പുഴ 615, കോട്ടയം 405, കണ്ണൂര്‍ 270, പത്തനംതിട്ട 308, കാസര്‍ഗോഡ് 222, വയനാട് 141, ഇടുക്കി 78 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

തിരുവനന്തപുരം 1200, കൊല്ലം 1421, പത്തനംതിട്ട 240 , ആലപ്പുഴ 729, കോട്ടയം 161, ഇടുക്കി 50, എറണാകുളം 1036, തൃശൂര്‍ 580, പാലക്കാട് 546, മലപ്പുറം 1059, കോഴിക്കോട് 954, വയനാട് 96, കണ്ണൂര്‍ 347, കാസര്‍ഗോഡ് 505 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 96,316 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,91,798 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.