തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവരുടെ കൊവിഡ് പരിശോധനക്കായി ആരോഗ്യവകുപ്പ്  മാർഗനിർദേശം പുറത്തിറക്കി. ഡ്യൂട്ടിയിലുള്ളവർക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടോയെന്ന് എല്ലാ ദിവസവും പരിശോധിക്കണം. കലക്ടറേറ്റുകളിലും ജില്ലാ ഓഫീസുകളിലും 
പരിശോധിക്കാൻ സൗകര്യമൊരുക്കണമെന്നും നിർദ്ദേശമുണ്ട്. ലക്ഷണങ്ങളുള്ളവരെ ആന്റിജൻ പരിശോധനക്ക് വിധേയമാക്കണം. 

ലക്ഷണങ്ങളുള്ളവർ ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ ആർടിപിസിആർ പരിശോധന നടത്തണം. പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലും ആന്റിജൻ പരിശോധനക്ക് സൗകര്യമൊരുക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ക്വാറന്റീനിലുള്ളവർ ഡ്യൂട്ടിയിൽ പ്രവേശിക്കുന്നതിന് മുൻപ് കൊവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യ വകുപ്പ് പറയുന്നു.