ഏപ്രിൽ ആറ് വരെ എല്ലാ ജപ്തി നടപടികളും നിർത്തിവെക്കണമെന്നാണ് ഉത്തരവ്.

കൊച്ചി: കൊവിഡ് 19 പശ്ചാത്തലത്തിൽ ജപ്തി നടപടികളെല്ലാം നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.ഏപ്രിൽ ആറ് വരെ എല്ലാ ജപ്തി നടപടികളും നിർത്തിവെക്കണമെന്നാണ് ഉത്തരവ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം ഉത്തരവ് ബാധകമാണ്. റവന്യുറിക്കവറി നടപടികളും പാടില്ലെന്നും കോടതിപറഞ്ഞു. കോടതി ഉത്തരവ് സർക്കാർ തന്നെ ബാങ്കുകളെ അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.