Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗികള്‍ വര്‍ധിച്ചു; സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകള്‍ 194 ആയി

ഇന്ന് തിരുവനന്തപുരത്ത് മാത്രം 129 പേരില്‍ 105 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. 

Covid 19 hotspots in kerala
Author
Thiruvananthapuram, First Published Jul 10, 2020, 6:31 PM IST

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 416 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 194 ആയി. ഏറ്റവും കൂടുതല്‍ സമ്പര്‍ക്ക രോഗികള്‍ ഉള്ളതും ഇന്നാണ്. 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചു. ഇന്ന് തിരുവനന്തപുരത്ത് മാത്രം 129 പേരില്‍ 105 പേര്‍ക്കും കൊവിഡ് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 

കേരളത്തില്‍ ഇതുവരെ രണ്ട് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണ് ഉണ്ടായത്, പൊന്നാനിയിലും തിരുവനന്തപുരം കോര്‍പ്പറേഷനിലെ മൂന്ന് തീരദേശ
വാര്‍ഡുകളിലും. മാണിക്യവിളാകം, പൂന്തുറ, പുത്തമ്പള്ളി, കുമരിച്ചന്ത തുടങ്ങിയ പ്രദേശത്താാണ് പ്രധാന ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിരിക്കുന്നത്. രോഗവ്യാപനത്തിന് കാരണമായത് കന്യാകുമാരി ഹാര്‍ബറില്‍ നിന്ന് മത്സ്യമെടുത്ത് വിപണനം നടത്തിയ മത്സ്യവ്യാപാരിയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ തൊണ്ടര്‍നാട് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 3, 4, 11, 12, 13), സുല്‍ത്താന്‍ ബത്തേരി (19, 22, 24), മുള്ളംകൊല്ലി (6, 7, 8, 9), എറണാകുളം ജില്ലയിലെ വാരാപ്പുഴ (14 മാര്‍ക്കറ്റ്), തൃപ്പുണ്ണിത്തുറ മുന്‍സിപ്പാലിറ്റി (14), പാലക്കാട് ജില്ലയിലെ തൃത്താല (13), ഷൊര്‍ണൂര്‍ (19), തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ (6, 7), അന്നമനട (17), കണ്ണൂര്‍ ജില്ലയിലെ തൃപ്പങ്ങോട്ടൂര്‍ (16), ചെറുപുഴ (5), കൊല്ലം ജില്ലയിലെ ചവറ (എല്ലാ വാര്‍ഡുകളും), കോട്ടയം ജില്ലയിലെ പാറത്തോട് (8), ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് (5, 6, 14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ നായരമ്പലം (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 2) പ്രദേശത്തെയാണ് ഒഴിവാക്കിയത്.
 

Follow Us:
Download App:
  • android
  • ios