രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.41 ശതമാനമായി ഉയർന്നിട്ടുണ്ട്. 34 ദിവസങ്ങൾക്ക് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി മൂന്ന് ശതമാനത്തിന് മുകളിലേക്ക് ഉയരുന്നത്

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 39,361 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 416 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 4,20,967 ആയി. നിലവിൽ 4,11,189 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 3,05,79,106 പേർ ഇത് വരെ രോഗമുക്തി നേടി. 

Scroll to load tweet…

രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.41 ശതമാനമായി ഉയർന്നിട്ടുണ്ട്. 34 ദിവസങ്ങൾക്ക് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി മൂന്ന് ശതമാനത്തിന് മുകളിലേക്ക് ഉയരുന്നത്. എറ്റവും കൂടുതൽ പ്രതിദിന കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തത് കേരളം തന്നെയാണ്. 

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഗോവയിൽ കർഫ്യൂ ആഗസ്റ്റ് രണ്ട് വരെ നീട്ടി. മേയ് 9നാണ് ഗോവയിൽ സംസ്ഥാന വ്യാപക കർഫ്യൂ ഏർപ്പെടുത്തിയത്. അതേ സമയം പ‍ഞ്ചാബ് കൂടുതൽ ഇളവുകളിലേക്ക് കടക്കുകയാണ്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഇന്ന് മുതൽ സ്കൂൾ തുറന്ന് അധ്യയനം തുടങ്ങുകയാണ്.

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona