2.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഏഴ് ദിവസത്തെ ശരാശരി ഇപ്പോൾ 3.04 ശതമാനമാണ്. രോഗമുക്തി നിരക്ക് 96.61 ശതമാനമായി ഉയർന്നിട്ടുണ്ട്. 

ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ വീണ്ടും ഉയർന്നു. 24 മണിക്കൂറിനിടെ 54,069 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 1,321 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 3,00,82,778 പേർക്കാണ് ഇത് വരെ രാജ്യത്ത് കൊവി‍ഡ് സ്ഥിരീകരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. നിലവിൽ 6,27,057 പേരാണ് ചികിത്സയിലുള്ളത്. ഇത് വരെ 2,90,63,740 പേർ രോഗമുക്തി നേടി. സർക്കാർ കണക്കനസുരിച്ച് ഇത് വരെ 3,91,981 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

2.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഏഴ് ദിവസത്തെ ശരാശരി ഇപ്പോൾ 3.04 ശതമാനമാണ്. രോഗമുക്തി നിരക്ക് 96.61 ശതമാനമായി ഉയർന്നിട്ടുണ്ട്. 

വാക്സീനേഷൻ പ്രക്രിയ പുരോഗമിക്കുകയാണ്. ഇത് വരെ 30,16,26,028 ഡോസ് വാക്സീൻ നൽകി കഴിഞ്ഞുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 64,89,599 ഡോസുകൾ ഇന്നലെ മാത്രം നൽകിയതാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona