Asianet News MalayalamAsianet News Malayalam

രാജ്യത്ത്  24 മണിക്കൂറിനിടെ 38628 പേർക്ക് കൂടി കൊവിഡ്; 617 മരണം കൂടി സ്ഥിരീകരിച്ചു

നിലവിൽ 2.21 ശതമാനമാണ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക്. ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് 2.39 ശതമാനമാണ്. ഇത് വരെ അമ്പത് കോടിയിലധികം വാക്സീൻ ഡോസുകൾ വിതരണം ചെയ്ത് കഴിഞ്ഞു.

covid 19 India reports 38628 new cases 617 deaths added to official numbers
Author
Delhi, First Published Aug 7, 2021, 10:12 AM IST

ദില്ലി: രാജ്യത്ത്  24 മണിക്കൂറിനിടെ 38628 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 617 മരണം കൂടി സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 427371 ആയി. 3,10,55,861 പേർ ഇത് വരെ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 4,12,153 പേർ ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുണ്ടെന്നാണ് കണക്ക്. 

നിലവിൽ 2.21 ശതമാനമാണ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക്. ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് 2.39 ശതമാനമാണ്. ഇത് വരെ അമ്പത് കോടിയിലധികം വാക്സീൻ ഡോസുകൾ വിതരണം ചെയ്ത് കഴിഞ്ഞു. 50,10,09,609 ഡോസ് വാക്സീനാണ് ഇത് വരെ നൽകിയത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

Follow Us:
Download App:
  • android
  • ios