2.72 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 4,14,159 പേർ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്, 3,10,15,844 പേർ ഇത് വരെ രോഗമുക്തി നേടി. 

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44643 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 464 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 4,26,754 പേർ ഇത് വരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 2.72 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 4,14,159 പേർ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്, 3,10,15,844 പേർ ഇത് വരെ രോഗമുക്തി നേടി. 

Add Asianetnews as a Preferred SourcegooglePreferred

ഇത് വരെ 49,53,27,595 ഡോസ് വാക്സീൻ വിതരണം ചെയ്തുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പറയുന്നു.