Asianet News MalayalamAsianet News Malayalam

കൊവിഡ് 19: അന്തര്‍ സംസ്ഥാന ചെക് പോസ്റ്റുകളിലും റെയിൽവേ സ്റ്റേഷനിലും പരിശോധന

കർണാടകയിൽ കൊവിഡ് 19 ബാധിച്ച് ഒരാൾ മരിച്ചതോടെയാണ് അന്തർ സംസ്ഥാന യാത്രക്കാരേയും പരിശോധിക്കുവാനുള്ള തീരുമാനം. സംസ്ഥാന അതിർത്തികളിൽ ഇതിനായി ആരോഗ്യ പ്രവർത്തകരെ നിയോഗിക്കും. വടക്കൻ മേഖലയിൽ കൂടുതൽ ശക്തമായ നിരീക്ഷണം നടത്തും.

covid 19 inter state alert screening in check posts
Author
Kasaragod, First Published Mar 14, 2020, 3:56 PM IST

കാസര്‍കോട്: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അന്തർ സംസ്ഥാന യാത്രക്കാര്‍ക്കിടയിൽ നിരീക്ഷണം ശക്തമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. സംസ്ഥാന അതിർത്തികളിലും റയിൽവെ സ്റ്റേഷനുകളിലും പ്രധാന ബസ് സ്റ്റോപ്പുകളിലും ഇതിനായി ആരോഗ്യ പ്രവർത്തകരെ നിയോഗിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

കർണാടകയിൽ കോവിഡ് 19 ബാധിച്ച് ഒരാൾ മരിച്ചതോടെയാണ് അന്തർ സംസ്ഥാന യാത്രക്കാരേയും പരിശോധിക്കുവാനുള്ള തീരുമാനം. സംസ്ഥാനത്തിന്‍റെ വടക്കൻ മേഖലയിൽ കൂടുതൽ ശക്തമായ നിരീക്ഷണം നടത്തും. പഞ്ചായത്തുകളിൽ ഹെൽപ് ഡെസ്ക്കുകൾ തുടങ്ങി പ്രാദേശിക തലത്തിൽ പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കും. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരിൽ ചിലർ മുന്നറിയിപ്പുകളും നിർദേശങ്ങളും പാലിക്കുന്നില്ലെന്നും വിമർശനം ഉയര്‍ന്നിട്ടുണ്ട്. 

നിരീക്ഷണത്തിനും പരിശോധനക്കുമായി മൊബൈൽ ഹെൽത്ത് യൂണിറ്റ് ഉടൻ പ്രവർത്തനം തുടങ്ങാനും കാസര്‍കോട് ചേർന്ന അവേലകന യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios